കവിതകള്‍ വിളയും കാവുകൾ
തേടിയെത്തുമൊരു പൂക്കാലം
നിന്നുടെ മെയ് മൃദുതന്ത്രികളിൽ
തഴുകിയൊഴുകും സുഖവാഹിനികൾ
(കവിതകൾ...)
തീരങ്ങൾ തേടും ഓളവുമായ്
താരുണ്യം നൽകും ദാഹവുമായ്
തിരുവുടലിൽ ഒരു ഉയിരായ്
മുകരട്ടെ മധുവൂറും മരുവുകളിൽ
(കവിതകൾ...)
ആരണ്യം നൽകും സീതതടം
ദേഹങ്ങൾ ചേരും താളലയം
ഒരു തണലിൽ ഇരുകിളികൾ
പിടയുമ്പോൾ അമൃതേകൂ സുരകലികേ
(കവിതകൾ...)
Film/album
Year
1986
Singer
Music
Lyricist