വെളിച്ചം വിളക്കണച്ചു
രാത്രിയെ വെണ്ണിലാവും കൈ വെടിഞ്ഞൂ
വെളിച്ചം വിളക്കണച്ചു
രാത്രിയെ വെണ്ണിലാവും കൈ വെടിഞ്ഞൂ
പ്രകൃതി തന്നമ്പല മുറ്റത്തു കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
പ്രകൃതി തന്നമ്പല മുറ്റത്തു കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
ഈ രാത്രിയെപ്പോൾ പുലരും പറയൂ പ്രപഞ്ചമേ പറയൂ
വെളിച്ചം വിളക്കണച്ചു
രാത്രിയെ വെണ്ണിലാവും കൈ വെടിഞ്ഞൂ
വൃക്ഷത്തലപ്പുകളിൽ ഇരുളിന്റെ യക്ഷിപ്പനമുകളിൽ (2)
രക്ത ദാഹാർത്തരാം കഴുകന്മാർ വന്നിരുന്നു
ചുറ്റും ചിറകടിച്ചാർത്തു
ഈ ദാഹമെപ്പോൾ തീരും
പറയൂ യാമിനീ പറയൂ
വെളിച്ചം വിളക്കണച്ചു
രാത്രിയെ വെണ്ണിലാവും കൈ വെടിഞ്ഞൂ
ഈ ഭീകരാരണ്യ നടുവിൽ എന്നിലെ ഞാൻ തീർത്ത
വാത്മീക തടവറയിൽ
ഈ ഭീകരാരണ്യ നടുവിൽ എന്നിലെ ഞാൻ തീർത്ത
വാത്മീക തടവറയിൽ
പുതിയൊരു രാമ നാമ ശക്തിമന്ത്രവുമായി (2)
പുനർജ്ജനിക്കാൻ ഞാൻ കാത്തിരിപ്പൂ
ആ മുഹൂർത്തമെപ്പോഴണയും പറയൂ
മനസ്സേ പറയൂ
വെളിച്ചം വിളക്കണച്ചു
രാത്രിയെ വെണ്ണിലാവും കൈ വെടിഞ്ഞൂ
വെളിച്ചം വിളക്കണച്ചു