രക്ഷാദൈവകമാത്മബന്ധു അഭയം നൽകുന്ന ചൈതന്യമായ്
സാക്ഷാൽ ശ്രീഗുരുവായൂരമ്പലമെഴും മൂർത്തേ ജഗന്നായകാ
നിന്നോമൽ പദപങ്കജം മുകരുവാനെത്തുന്ന ഭക്തന്നു നീ
തന്നാലും തവ മഞ്ജുമഞ്ജുള മനോതാരിൻ കൃപാമംഗളം
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം
കണ്ണൻ സന്നിധാനം
ഇവിടമാണീശ്വര സന്നിധാനം -സന്നിധാനം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
അഗതിക്കൾക്കായ് ശ്രീകൃഷ്ണൻ ജന്മമെടുത്തു
അവരുടെ കണ്ണുനീർ ഒപ്പിയെടുത്തു
ആശ്രിതരുടെ ദുഃഖങ്ങൾ ഏറ്റെടുത്തു കൃഷ്ണൻ
അവരുടെ വിളിപ്പുറത്തോടിയണഞ്ഞൂ
അഭിമതമറിഞ്ഞെന്നും വരമരുളി കൃഷ്ണൻ
ആധിവ്യാധികളെല്ലാം തീർത്തു കൊടുത്തു
കൃഷ്ണാ... ഹരേ കൃഷ്ണാ....
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
നാരായണ നാരായണ നാരായണ നമോ നമോ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...
ഹരിചന്ദനം നിറഞ്ഞ വൃന്ദാവനം
മുരളീരവമൊഴുകും വൃന്ദാവനം
അന്ധതയ്ക്കുള്ളിലെ ബന്ധനത്തിൽ നിന്നും
അന്ധനു കാഴ്ച്ച നൽകും വൃന്ദാവനം
ഊമകൾക്കു നാവു നൽകും വൃന്ദാവനം
അവർ നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
ഊമകൾക്കു നാവു നൽകും വൃന്ദാവനം
അവർ നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം
കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം
കനകനാളങ്ങൾ പൂക്കും വിളക്കുകൾ
കൈകൂപ്പി തൊഴുന്നൊരീ ശ്രീകോവിൽ
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
എന്റെ ദു:ഖങ്ങൾ തിരിച്ചെടുക്കൂ കൃഷ്ണാ
നിൻ കരുണാമൃതം എനിയ്ക്കു നൽകൂ
നാവുണങ്ങീടുമെൻ മോഹങ്ങളിൽ കൃഷ്ണാ
ദാഹനീരേകി നീ അനുഗ്രഹിക്കൂ
നാമസങ്കീർത്തനത്താൽ നിൻ പുകൾപാടുവാൻ
പാവമാമെൻ മകനു ശക്തി നൽകൂ
പാവമാമെൻ മകനു ശക്തി നൽകൂ
ശക്തി നൽകൂ...ശക്തി നൽകൂ....