ഈ ജീവിതമെനിക്കെന്തിനു തന്നൂ

ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ കാർത്തികേയൻ തന്തൈ ശങ്കരനേ
ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ കാർത്തികേയൻ തന്തൈ ശങ്കരനേ

ഇരുമ്പുരുക്കും ആലയ്ക്കുള്ളിൽ
എരിഞ്ഞുയരും കനലിനു മേൽ
ഇരുമ്പുരുക്കും ആലയ്ക്കുള്ളിൽ
എരിഞ്ഞുയരും കനലിനു മേൽ
തലക്കീഴായ് തൂങ്ങിക്കിടക്കും കോഴിക്കുഞ്ഞിനെ പോലെ
പിടയുന്നു വേകുന്നു
പിടയുന്നു വേകുന്നു മനുഷ്യനും
കൊല്ലാതെ കൊല്ലുന്ന ശങ്കരനേ
കൊല്ലനല്ലേ നീ വല്യ കൊല്ലനല്ലേ നീ
ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ
കാർത്തികേയൻ തന്തൈ ശങ്കരനേ

മരമറുക്കും നദിക്കരയിൽ
ഉയർന്നു താഴും വാളിൻ കീഴേ
മരമറുക്കും നദിക്കരയിൽ
ഉയർന്നു താഴും വാളിൻ കീഴേ
രണ്ടായി പിളർന്നു കേഴും പെരുമരത്തടി പോലെ
പിളരുന്നു ...തകരുന്നൂ ...
പിളരുന്നു തകരുന്നൂ ഹൃദയവും
വാളില്ലാതറുക്കുന്ന ശങ്കരനേ
അറുപ്പുകാരൻ നീ വല്യോരറുപ്പുകാരൻ നീ
ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ
കാർത്തികേയൻ തന്തൈ ശങ്കരനേ
ഈ ജീവിതമെനിക്കെന്തിനു തന്നൂ
ആണ്ടിവടിവോനേ... ശങ്കരനേ...