കെഴക്കു കെഴക്കൊരാന

കെഴക്കു കെഴക്കൊരാന
പൊന്നണിഞ്ഞു നിൽക്കണ്
ആലവട്ടം വെഞ്ചാമരം
താലീ പീലീ നെറ്റിപ്പട്ടം (കെഴക്കു..)

എനിച്ചറിയാം എനിച്ചറിയാം
അമ്പിളിമാമൻ

മാനത്ത് നീർത്തുന്ന മുത്തുക്കുട
അയ്യയ്യാ
കാലത്ത് ചുരുട്ടുന്ന മുത്തുക്കുട
ആ മുത്തുക്കുടയുടെ താഴെ
ആ വെള്ളിപ്പുഴയുടെ ചാരെ
തുടുതുടെ ഒരു പൊന്നുണ്ണി
ഉണ്ണിവിരൽ തൊടുന്നതെല്ലാം
മരതകം മാണിക്യം
അച്ചാ അച്ചാ അപ്പൊന്നുണ്ണി
എനിച്ചുവേണം (കെഴക്കു..)

ആകാശ പാൽക്കടലിൽ പൊന്നാലില
അമ്മാനത്തിരകളിലെ പൊന്നാലില
ആ പൊന്നാലിലയുടെ മീതേ
അമ്മാനത്തിരയുടെ മീതേ
കിലുകിലെയൊരു പൊന്നുണ്ണി
ഉണ്ണിക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം
അച്ചാ അച്ചാ അപ്പൊന്നുണ്ണി
എനിച്ചുവേണം (കെഴക്കു..)