ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
നിനവിലും ഉണർവിലും നിദ്രയിൽ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
പ്രേമാർദ്രയാം നിൻറെ നീല നേത്രങ്ങൾ
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
(ഓർമ്മതൻ ........)
കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ
സവിധം വെടിഞ്ഞു പിന്നെ ഞാൻ എന്നും
തലയിലെൻ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവിൽ അലയുന്നു നീളെ
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
(ഓർമ്മതൻ ....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5