പഞ്ചമിത്തിരുനാൾ

പഞ്ചമിത്തിരുനാൾ മദനോത്സവത്തിരുനാൾ
കഞ്ജബാണൻ മലർശരമെയ്യും
കന്മദ സൗരഭ ശൃംഗാരനാൾ
പഞ്ചമിത്തിരുനാൾ

നാല്പാമരക്കുളിർ പൊയ്കയിൽ
നാണിച്ചു വിടരും പൂക്കളേ
ഇന്നു രാവിൽ പ്രിയനെൻ മെയ്യിൽ
മായാക്ഷതങ്ങൾ ചാർത്തുമ്പോൾ
എൻ മാറിടമാകെ തരിച്ചൂ
അവന്റെ മേനിയിൽ പടരും ഒരു മലർ
വല്ലിയായ് ഞാൻ മാറും
ഞാൻ - ഞാൻ ആകെത്തരിക്കും
(പഞ്ചമി..)

ഉദയാചല ശ്രീഗോപുരത്തിൽ
ഉന്മാദത്തോടെ വരും പൊന്നുഷസ്സേ
ഈ യാമിനിയിൽ പ്രിയനായി നൽകാൻ
പ്രേമനികുഞ്ജം തുറക്കുമ്പോൾ എൻ
തളിർമെയ്യാകെ തുടിയ്ക്കും
അവന്റെ ലാളനമേൽക്കുമൊരഞ്ജന
വീണയായ് ഞാൻ മാറും
ഞാൻ - ഞാൻ ആകെത്തുടിക്കും
(പഞ്ചമി...)