താളത്തിൽ

താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
മേളത്തിൽ ചിലങ്കകൾ കിലുങ്ങീ
ഗാനത്തിൽ ഓളത്തിൽ ആനന്ദനടനത്തിൽ
ചേണുറ്റ മലർമെയ് കുലുങ്ങീ
(താളത്തിൽ..)

മാകന്ദ മിശിഖന്റെയമ്പലത്തിൽ
മാധവപുഷ്പിത മണ്ഡപത്തിൽ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നൂ ഞാൻ
കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നൂ
ആ...ആ...ആ...
(താളത്തിൽ..)

ആയിരം ഭാവത്തിൽ അന്യൂനലാസ്യത്തിൽ
ആലോലമാലോലമിളകീ
സഞ്ചിത രാഗത്തിൽ ചഞ്ചലപാദത്തിൽ
രംഗത്തിൽ എന്മേനിയൊഴുകീ
പാട്ടിന്റെ പൂമാരി വീണു വീണു
കാട്ടിലെ മുളങ്കാട് പീലി നീർത്തി
മാനസമായൂരം വീണ്ടുമേതോ
മാദകലഹരിയിൽ നൃത്തമാടി
ആ...ആ...ആ..
(താളത്തിൽ..)