പാലം കടക്കുവോളം

പാലം കടക്കുവോളം നാരായണ - നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ
അയ്യോ അങ്ങനെ പറയാമോ - പറയാൻ പാടില്ല
പക്ഷേ കലിയുഗത്തിന്റെ കലാപരിപാടിയല്ലേ
പാലം കടക്കുവോളം നാരായണ - നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ

മനമേ - അടിമനമേ എതിരേ ചന്ദ്രനുദിച്ചുയരും നേരം
എന്നുമിത്തിരി മരവെള്ളമകത്തു ചെന്നാൽ
മറക്കാം - എല്ലാം മറക്കാം - പിന്നെ
മനസ്സിനകം ചേർത്തലപ്പൂരപ്പറമ്പ്
കുട്ടപ്പാ പൊന്നു കുട്ടപ്പാ കുപ്പിയെട് ഗ്ലാസ്സെട്
ഈ രണ്ടൗൺസടിയെടാ കുട്ടപ്പാ

അളിയാ പട്ടയ്ക്ക് ലഹരി വെച്ചതാരാ
അറിയില്ലേ ഞാനാ - നീയേ മഹാനാടാ
പാലം കടക്കുവോളം നാരായണ - നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ

കരളേ അടി കരളേ എതിരേ ഭൂമി കിടന്നുരുളും നേരം
എന്നുമുള്ളിലീ കഞ്ചാവിൻ ലഹരി ചെന്നാൽ
തളരാ നല്ല കുളിരാ - പിന്നെ തലയ്കകം
കൊടുങ്ങല്ലൂർ ഭരണിപ്പറമ്പ്
തങ്കപ്പാ പൊന്നു തങ്കപ്പാ കുടുക്കയെട് കൂടെട്
ആഞ്ഞൊന്നു വലിയെടാ തങ്കപ്പാ

അളിയാ കഞ്ചാവിനു കറക്കം വെച്ചതാരാ
സത്യം പറയട്ടെ - എന്റെ അച്ഛനാ
പാലം കടക്കുവോളം നാരായണ - നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ