ചോറ്റാനിക്കര ഭഗവതി വാഴും നാട്ടിൽ
കാറ്റു പോലും പേടിച്ചോടും നാട്ടിൽ
കൂടോത്രക്കാരില്ല ഒരു കുട്ടിച്ചാത്തനുമില്ല
കൂടു വിട്ടു കൂടു പായും ഒടിയന്മാരില്ല
(ചോറ്റാനിക്കര...)
ചുട്ട കോഴിയെ മാനം പറപ്പിച്ച
കിട്ടുമ്മാമന്റെ വീട്ടിൽ
ചക്രഹോമം പണ്ടു നടത്തിയ
ചിത്രത്തറവാട്ടിൽ
മുറ്റം കാവലിരിക്കുകയല്ലോ
മരിച്ച മുത്തച്ഛന്മാർ
അവരെക്കണ്ടാൽ എന്നെക്കണ്ടാൽ
ഭൂതപ്രേത പിശാചുക്കളെല്ലാം
അകലെ അകലെ അകലെ
(ചോറ്റാനിക്കര...)
ഭദ്രകാളിയെ നേരിട്ടു കണ്ടൊരു
പപ്പമ്മാമന്റെ വീട്ടിൽ
രത്നകുംഭം പണ്ടു കുഴിച്ചിട്ട
പുത്തനറക്കെട്ടിൽ
ചുറ്റും പത്തി വിടർത്തിയിരിപ്പൂ
ചുവന്ന നാഗത്താന്മാർ
അവരെക്കണ്ടാൽ എന്നെകണ്ടാൽ
ഭൂതപ്രേത പിശാചുക്കളെല്ലാം
അകലെ അകലെ അകലെ
(ചോറ്റാനിക്കര...)