മറഞ്ഞൂ ദൈവമാ വാനിൽ

മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ (2)
അരക്കില്ലം എരിയുന്നൂ വരുമോ ഭഗവാൻ
ഇനിയും ഈ പാണ്ഡവർക്കു തുണയായ് 
മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ

അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും
അവതരിക്കുമെന്നന്ന് ചൊല്ലി നീ കൃഷ്ണാ (2)
ഇവിടെ ധർമ്മം മറഞ്ഞൂ
ഇവിടെ സത്യം മരിച്ചൂ (2)
ഉയരുമീയാർത്ത നാദം കേട്ടതില്ലേ സാരഥീ
ഈ പാണ്ഡവർ വിളിപ്പൂ
മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ

ഉണർന്നിരുന്നവർ ഗോപുരങ്ങൾ പണിഞ്ഞുയർത്തി
ഉറങ്ങി പോയവർ ഇന്നും അടിമകൾ മാത്രം
ഇവരെ നീയൊന്നമർത്തൂ
ഇനിയും യുദ്ധം നടത്തൂ
ഉദയപർവതം ചുമക്കും 
പിറന്നു വീഴും പുതുയുഗം
ഈ പാണ്ഡവർ വിളിക്കുന്നൂ
മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ