ചിറകൊടിഞ്ഞൊരീ

ചിറകൊടിഞ്ഞൊരീ പക്ഷി
ബലിക്കല്ലില്‍ സ്വയം തലതല്ലുന്നൊരീ പക്ഷിക്കുഞ്ഞ്
ഓരോ.. ശ്വാസത്തിലും.. പെറ്റുവീണ തുടിപ്പിനെ
മുറുകെ.. പുണരും..
അപ്പോള്‍..വന്‍മരങ്ങള്‍ കടപുഴകി.. വീഴും
കരിയിലകള്‍ അടിഞ്ഞുകൂടുമ്പോഴേ..
കാടിന്.. അടിക്കാടിന് തീ പിടിക്കൂ...
തീ ..ആളിയാളിപ്പടരൂ..
മഹാസാഗരങ്ങൾ‌ക്കടിയിലെ
ഉയരമളക്കാനാവാത്ത വന്‍കൊടുമുടികള്‍...
കൂടൊന്നുപേക്ഷിച്ച.. പക്ഷികള്‍
നഖം കൊണ്ട് കൊക്കു കൊണ്ട് കണ്‍പീലി കൊണ്ട്
ചിറകു കൊണ്ട് ചിലതു കോറിയിടുന്നുണ്ട്
ജാലകത്തില്‍..ചുണ്ടുചേർ‌ത്ത് കിളി പറഞ്ഞു...
ചിറകടി ഈ... പിടച്ചില്‍ ഉപ്പാണ്
ഭൂമിതന്‍ ഉപ്പാണ് ...

അനീതി വിത്തു വിതച്ച
കുരുതിയൊരുക്കിയ ഈ ...തെരുവിലെങ്ങനെ
സ്നേഹം.. കിളിര്‍ക്കും
ഏകലവ്യന്റെ.. പെരുവിരല്‍
ഏകലവ്യന്റെ.. പെരുവിരല്‍..
കൂടുവിട്ട പക്ഷികളെ... കല്ലെറിയരുത്
പക്ഷിക്കുഞ്ഞിന്‍..നിലവിളിയിലെ.. സംഗീതം..
നിറയൊഴിക്കുന്നത്‌ സ്വന്തം.. നെഞ്ചിലേക്ക്‌
സ്വന്തം... നെഞ്ചിലേക്ക്‌..
പറന്നകലും കിളിയുടെ.. ചിരി നമ്മളെ...
നിരായുധരാക്കുന്നു കീഴടക്കുന്നു
കൊക്കും തൂവലും നഖപ്പാടും മാഞ്ഞുപോകുമ്പോള്‍
പക്ഷി പറഞ്ഞു
എന്നെ മറക്കുക എന്നെ മറക്കുക
എന്നെ.. മറക്കുക
ഉപ്പും നീലവും കൊണ്ട് നാടിന്‍..
മുക്കിലും മൂലയിലും...
നടന്നെത്തിയ അര്‍ദ്ധനഗ്നനോട്
നമ്മളെന്ത് പറയും നമ്മളെന്ത് പറയും

എവിടെയോ എവിടെയോ വടികുത്തിനടന്ന
തീജ്വാല പോലെ പടര്‍ന്ന
ഒരു പക്ഷി ഈ.. കുഞ്ഞുപക്ഷി
ഒരു പക്ഷി ഈ.. കുഞ്ഞുപക്ഷി
മുങ്ങിത്താഴുമ്പോള്‍..ഒരു കൈ...
ഈ.. വിരലുകള്‍ ഈ... കുഞ്ഞുതൂവല്‍
ഇവിടെയുണ്ടെന്ന് പറയാനാകണം...
ഓരില. ഈരില.. മൂവില.. വിരിയേണം
തളിര്‍ക്കണം.. പൂക്കണം കായ്ക്കണം...
പക്ഷി ചിറകടിച്ചുയര്‍ന്നു
ചെമ്പക പൂവിന്നരികെ വിടര്‍ന്ന
സ്വന്തം കൂട്ടില്‍ നിന്ന്
പറന്ന് പറന്ന് പറന്നേ പോയി
കാറ്റത്തൊരു കുഞ്ഞുതൂവല്‍ പൊഴിച്ച്
ഒരു  കുഞ്ഞു തൂവല്‍ പൊഴിച്ച്
ഒരു കുഞ്ഞു തൂവല്‍ ഈ കുഞ്ഞു തൂവല്‍

Submitted by Neeli on Wed, 11/15/2017 - 12:28