കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു - നിന്റെ
കുളിരിന്മേല്‍ കുളിര്‍കോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരി മുളക് - നീയൊരു
ചുവന്നകാന്താരി മുളക്
(കുളിക്കുമ്പോള്‍ ...)
വയനാടന്‍ കാട്ടിലെ വലയില്‍ വീഴാത്ത
വര്‍ണപൈങ്കിളിത്തത്ത - നീയൊരു
വര്‍ണപ്പൈങ്കിളി തത്ത
താമരവലയില്‍ കുടുക്കും നിന്നെ ഞാന്‍
താമസിപ്പിക്കും കൂടെ താമസിപ്പിക്കും
ആഹഹാ.....ആ.....
(കുളിക്കുമ്പോള്‍ ...)
കറുകം പുല്‍മേട്ടിലെ പിടിച്ചാല്‍ കിട്ടാത്ത
കന്നിപ്പുള്ളിമാന്‍ പേട - നീയൊരു
കന്നിപ്പുള്ളിമാന്‍ പേട
ഓടിച്ചിട്ടു പിടിക്കും ഞാനൊരു മാടമുണ്ടാക്കും
ഒരു പുല്‍മാടമുണ്ടാക്കും
ആഹാഹാ...ആ....
(കുളിക്കുമ്പോള്‍ ..)
മദനപ്പൂങ്കാവിലെ പടച്ചോന്‍ വളര്‍ത്തുന്ന
മാരന്‍ കാണാത്ത പെണ്ണ് - നീയൊരു
മാരന്‍ കാണാത്ത പെണ്ണ്
പൊന്നുംതട്ടമിടീക്കും ഞാന്‍ നിന്റെ
പുതുമാപ്പിളയാകും ഒരു നാള്‍
പുതുമാപ്പിളയാകും
ആഹാഹാ....ആ.....
(കുളിക്കുമ്പോള്‍ ...)