മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ

മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞൂ
കാറ്റു വന്നൂ കതകടച്ചൂ
കനകതാരകമൊന്നു ചിരിച്ചൂ
(മുഴുതിങ്കൾ...)

മദനൻ സിന്ദൂരരേഖയാലേ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചൂ
തുടുത്തു തുടുത്തു വരും കവിളിൽ ഗാനം
തുളുമ്പി തുളുമ്പി വരും ചുണ്ടിൽ
(മുഴുതിങ്കൾ...)

പുളകത്തിൻ മന്ദാരമലരാലേ എന്റെ
പൂമേനി മൂടുവാൻ എഴുന്നള്ളുമോ
മാറത്തെ ലാളനഖക്ഷതത്താൽ ഒരു
പൂത്താലിയണിയിക്കാൻ വരുമോ
(മുഴുതിങ്കൾ...)