രവിവർമ്മ ചിത്രത്തിൻ രതിഭാവമേ

രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ
രഞ്ജിനീ രാഗത്തിന്‍ രോമാഞ്ചമേ
സര്‍പ്പ സൌന്ദര്യമേ നിന്നിലെന്‍ പൌരുഷം
സംഗമ പൂ വിടര്‍ത്തും പ്രേമത്തിന്‍
കുങ്കുമ പൂ വിടര്‍ത്തും (രവിവര്‍മ..)

തിരണ്ടു നില്‍ക്കുന്നൊരു താരുണ്യമേ നിന്റെ
തിരുവുടല്‍ ഭംഗി ഞാന്‍ ആസ്വദിക്കും
വെണ്മണി ശ്ലോകത്തിന്‍ നഗ്ന ശൃംഗാരത്തില്‍
പെണ്മണി നിന്നില്‍ ഞാന്‍ പെയ്തിറങ്ങും
രതീദേവി നീയല്ലേ രാധിക നീയല്ലേ
പതിനേഴില്‍ പൂക്കുന്ന പൌര്‍ണ്ണമിയും ( രവിവര്‍മ്മ...)

ഇന്ദ്രിയം പുല്‍കുന്ന ഇന്ദ്രവല്ലരി നിന്നില്‍
ഇതളിടും പൂവുകള്‍ ഞാനടര്‍ത്തും
മാകന്ദപൂവമ്പു മാറില്‍ വന്നേല്‍ക്കുമ്പോള്‍
മാലിനി നിന്നില്‍ ഞാന്‍ പൊത്തു നില്‍ക്കും
ദമയന്തി നീ തന്നെ ദേവത നീ തന്നെ
കൌമാര സങ്കല്പ നിര്‍വൃതിയും (രവിവര്‍മ്മ...)