ഉം ...ഉം ...ഉം ...
ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന് അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം - മുഖം
അമ്പിളി പോലെയിരിക്കണം
അച്ഛനെപ്പോലെ തടിക്കണം - എന്റെ മോന്
ആയില്യം നാളില്‍ ജനിക്കണം
അമ്മയെപ്പോലെ വെളുക്കണം - എന്റെ മോള്
ആട്ടവും പാട്ടും പഠിക്കണം
ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന് അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം - മുഖം
അമ്പിളി പോലെയിരിക്കണം
ഓ ..ഓ ...
എന്‍ മണികുട്ടനെ താഴത്തു വയ്ക്കില്ല
താഴത്തു വച്ചാല്‍ ഉറുമ്പരിക്കും
തങ്കക്കുടത്തിനെ തലയിലും വയ്ക്കില്ല
തലയില്‍ ഞാന്‍ വച്ചാലോ പേനരിക്കും
അനുരാഗ വല്ലിയിലെ ആദ്യത്തെ പൂവാകും
ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന് അച്ഛനെപ്പോലെയിരിക്കണം
ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം
മുഖം അമ്പിളി പോലെയിരിക്കണം
ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന് അച്ഛനെപ്പോലെയിരിക്കണം
ഉം ......
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page