ചന്ദ്രക്കല മാനത്ത്

ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
നിൻ കൂന്തൽ തഴുകി വരും
പൂന്തെന്നൽ കുസൃതിയോ
തങ്ക നിലാവിന്റെ തോളത്ത്

ഇന്നെന്റെ ഇണക്കിളി അക്കരെ
ഇടനെഞ്ചു പൊട്ടി ഞാ‍നിക്കരെ
ഇന്നെന്റെ ഇണക്കിളി അക്കരെ
ഇടനെഞ്ചു പൊട്ടി ഞാ‍നിക്കരെ
അലതല്ലും ആറ്റിലെ അമ്പിളിയെന്നപോൽ
ആത്മാവിലാ മുഖം തെളിയുന്നു
എവിടെ എവിടെ നീയെവിടേ -
വിളി കേൾക്കൂ... (ചന്ദ്രക്കല...)

ഈ കാട്ടു കടമ്പുകൾ പൂക്കുമ്പോൾ
ഇലഞ്ഞികൾ പൂമാരി തൂകുമ്പോൾ
ഈ കാട്ടു കടമ്പുകൾ പൂക്കുമ്പോൾ
ഇലഞ്ഞികൾ പൂമാരി തൂകുമ്പോൾ
ഒഴുകുന്ന തെന്നലിൽ പൂമണമെന്ന പോൽ
ഓർമ്മയിൽ നിൻ ഗന്ധമുണരുന്നൂ
എവിടെ എവിടെ നീയെവിടേ -
വിളി കേൾക്കൂ...