ശശികല ചാർത്തിയ ദീപാവലയം

ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം
കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം

തം തനനം തനാനന തം തനനം..(2)

വര ലക്ഷ്മി കോലം വരയുന്ന നേരം
തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം
കാർത്തിക രാവിൻ കന്മദ ഗന്ധം
ചാർത്തീ ദേവിയെ നാമൊരുക്കീ
താരണി താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളം തെന്നൽ
പഞ്ചമ രാഗം സഞ്ചിത താളം
നിൻ കാൽചിലങ്കകൾ നാദ വീചികൾ
തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ ( തം തനനനം...)

കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം
കളിമൺ ചെരാതിൻ കനകാഭിഷേകം
കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം
ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാ‍ടീ
ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ
രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ (തം തനാനനം..)