മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ
മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം (2)
ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2)
ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ ( മേഘം..)
എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ
ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2)
പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും (2) ( മേഘം..)
അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2)
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യ ഗാനം മർത്യ ദാഹം (2) [ മേഘം..]
Film/album
Singer
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page