വടക്കിനിത്തളത്തിലെ വളർത്തുതത്ത
ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ
വടക്കിനിത്തളത്തിലെ വളർത്തുതത്ത
ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ
അപ്പോൾ മനസും പുരികവും തുടിച്ചു തുള്ളീ
മനസും പുരികവും തുടിച്ചു തുള്ളീ
നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ
നെന്മണിത്താലിമാല ധരിച്ചു
നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ
നെന്മണിത്താലിമാല ധരിച്ചു - പ്രിയൻ
ഒന്നിങ്ങു വന്നെങ്കിൽ ഒന്നിച്ചിരുന്നെങ്കിൽ
എന്നു ഞാൻ വീണ്ടും വീണ്ടും കൊതിച്ചൂ
(വടക്കിനി...)
ചങ്ങലവട്ടയിലെ നാളവുമെന്നെപ്പോലെ
ചഞ്ചലയായ് നിന്നു വിറച്ചൂ
ചങ്ങലവട്ടയിലെ നാളവുമെന്നെപ്പോലെ
ചഞ്ചലയായ് നിന്നു വിറച്ചൂ
ആരോ അന്താഴംതള്ളി പടിവാതിലടച്ചപ്പോൾ
വീണ്ടും ഞാൻ കരൾപൊട്ടിക്കരഞ്ഞു
(വടക്കിനി...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page