ആ......
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ - സാക്ഷാല്‍
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ - ആ......
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ - സാക്ഷാല്‍
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ - ആ......
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ
ഇന്നെന്റെ പുല്മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്രസഭാതലമാക്കി - സാക്ഷാല്‍
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്കി - ആ......
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്കി
ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്
സാക്ഷാല്‍ നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍
കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍ - എന്റെ
കണ്ണുനീര് തുള്ളിപോലും നറും മുത്തുതാന്‍
അല്ലപരാജിതനല്ല ഞാന്‍ - സംഗീത
സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍ - സാക്ഷാല്‍
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ - സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ - സാക്ഷാല്‍
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page