ചന്ദ്രപ്പളുങ്കു മണിമാല മണിമാല
ശംഖുമാല ... ഓ ശംഖുമാല
കന്യാകുമാരിയിലേ കല്ലുമാല
ഉഹും ഉഹും ഉഹും ഉഹും ഉഹും ഉഹും...
കല്ലുമാലപ്പെണ്ണിനെ കൈകൊണ്ടു പൊതിഞ്ഞിട്ട്
കാറ്റിനും വെയിലിനും കുളിരുകോരി
കല്ലുമാലപ്പെണ്ണിനെ കൈകൊണ്ടു പൊതിഞ്ഞിട്ട്
കാറ്റിനും വെയിലിനും കുളിരുകോരി
ആഹാ ചന്ദ്രപ്പളുങ്കു മണിമാല മണിമാല
ഉഹും ഉഹും ഉഹും ഉഹും ഉഹും ഉഹും...
ചിത്തിരത്തോണി തുഴഞ്ഞേവന്നൊരു
ചിത്രപ്പണിക്കാരാ
ചിത്തിരത്തോണി തുഴഞ്ഞേവന്നൊരു
ചിത്രപ്പണിക്കാരാ
അക്കരെപ്പാറയില്‍ നീയിന്നു കൊത്തിയ-
താരുടെ മായാരൂപം - ആരുടെ മായാരൂപം
നീലക്കടൽക്കരെ നൃത്തം വയ്ക്കും
നിന്റെ മായാരൂപം
ചിറ്റുളികൊണ്ടല്ലാ...
ചിറ്റുളികൊണ്ടല്ലാ തങ്കച്ചുറ്റിക കൊണ്ടല്ലാ
സ്വപ്നം നല്‍കിയ പീലികള്‍ കൊണ്ടൊരു
ശില്പം തീര്‍ത്തു ഞാന്‍
ഉഹും ഉഹും ഉഹും ഉഹും ഉഹും ഉഹും...
തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു
കൊത്തുപണിക്കാരാ
തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു
കൊത്തുപണിക്കാരാ
പൊന്നമ്പലത്തില്‍ വയ്ക്കാനോ ഇതു
പൊന്നുംവിലയ്ക്കു കൊടുക്കാനോ
പൊന്നുംവിലയ്ക്കു കൊടുക്കാനോ
സ്വര്‍ണ്ണം പൊതിഞ്ഞു ഞാന്‍ സൂക്ഷിയ്ക്കും
നിന്റെ മായാരൂപം
പുഷ്പം ചൂടിയ്ക്കും എന്റെ സ്വപ്നം നേദിയ്ക്കും
നെഞ്ചില്‍ നിറയും രോമാഞ്ചങ്ങളില്‍
നിന്നെ മയക്കും ഞാന്‍
ഉഹും ഉഹും ഉഹും ഉഹും ഉഹും ഉഹും...