അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
അജന്താ ശില്‍പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
(അനുപമേ..)
നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറയ്ക്കൂ - ഉന്മാദ
നൃത്തം കൊണ്ടു നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ പതിയ്ക്കൂ
(അനുപമേ..)
സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടുനിറയ്ക്കൂ - അനുരാഗ
പുഷ്പം കൊണ്ടു നിറയ്ക്കൂ
വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍
വിവാഹമാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ കൊരുക്കൂ
(അനുപമേ.. )