ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി
ചിതറിടുന്നോരരങ്ങത്ത് നിന്നിനി (2)
വിട തരൂ മതി പോകട്ടെ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും ( ചിരികള്‍..)
വിവിധ വീഥിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
തവിടു പോലെ തകരുമെന്‍ മാനസം
അവിടെയെത്തി ചിരിച്ചു കുഴയണം ( ചിരികള്‍...)
അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും
അണിയറയിലിരുന്നു നിഗൂഡമായ്
കളരി മാറി ഞാന്‍ കച്ച കെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി
ഉദയമുണ്ടിനി മേലിലതെങ്കിലെന്‍
ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും. ( ചിരികള്‍...)