ചൊല്ലാം നിൻകാതിൽ എല്ലാം ഞാൻ നാളെ

 

ചൊല്ലാം നിൻകാതിൽ എല്ലാം ഞാൻ നാളെ 
ജീവന്റെ സർവ്വസ്വമേ (2)
മധുകണികകൾ തേടും എന്നാത്മനാദം 
കേൾക്കാനായ് അരികിൽ നീ വാ...വാ
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ 
ജീവന്റെ സർവ്വസ്വമേ

സോളമന്റെ ഗീതത്തിൻ സൗമ്യരാഗഗീതത്തിൻ 
മധുരങ്ങൾ നൽകുന്നു നീ
പൂവണിഞ്ഞ കാലത്തിൻ തേനണിഞ്ഞ മോഹത്തിൻ 
ഇതളെണ്ണി നിൽക്കുന്നു നീ
ഒരു നേരം കാണാതിരുന്നീടുവാൻ 
കഴിയാതെയായല്ലോ നമ്മൾ തമ്മിൽ 
അകതാരിലെപ്പോഴും ഉണർ‌വ്വേകാൻ നീ വേണം
എന്നാളുമെന്നാളും എൻ ഇണക്കിളിയേ
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ 
ജീവന്റെ സർവ്വസ്വമേ

എന്നുമെന്റെ സ്വപ്നത്തിൻ തേർ തെളിച്ചു വന്നെത്തി 
പുളകങ്ങൾ നെയ്യുന്നു നീ
എന്നുമെന്റെ മോഹത്തിൻ മഞ്ഞുരുക്കി എൻമൗനം 
വാചാലമാക്കുന്നു നീ
പലകാര്യം പറയേണമെന്നോർക്കിലും 
പറയാതെ അലിയുന്നു നമ്മൾ തമ്മിൽ 
എന്നുള്ളിലെപ്പോഴും തെളിയും ഈ തിരുരൂപം 
എന്നെന്നും എന്റേതല്ലോ നീ ഇനിമേൽ

ചൊല്ലാം നിൻകാതിൽ എല്ലാം ഞാൻ നാളെ 
ജീവന്റെ സർവ്വസ്വമേ 
മധുകണികകൾ തേടും എന്നാത്മനാദം 
കേൾക്കാനായ് അരികിൽ നീ വാ...വാ