എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല
നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ
വെണ്ണക്കുടം നൽകാം.....
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും
എന്നുണ്ണിക്കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി
എൻ വെണ്ണക്കണ്ണനല്ലേ
ഇന്നല്ലേ കണ്ണൻെറ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
(അമ്പാടി)
ഒരു വെൺ താരമായ് കതിരിടും മോഹമായ്
യദുകുല ദേവാ നീയുണരൂ
സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ
ഒരു നവഗീതകം നീ ചൊരിയൂ
നീയെൻ കായാമ്പൂ വർണ്ണനല്ലേ
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
എന്നും കാതിൽ നിൻെറ നാദം
തുള്ളിതുളുമ്പി നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊ
പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം
ഒരു വെൺതാരമായ് തെളിയും നിൻ മുഖം
കണികാണുന്നതും നിറവല്ലേ
തൊഴുകൈയ്യാലെ നിൻ സവിധം
പൂകുവാൻ ശ്രീവത്സാംഗിതാ വരമരുളൂ
നീയെൻ കാരുണ്യസാരമല്ലേ
ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
ഇന്നുമെന്നിൽ നിൻെറ രൂപം
പീലിയഴിഞ്ഞു നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം
(അമ്പാടിക്കണ്ണാ)