കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
മിന്നും താമരകണ്ണാ
കാളിന്ദി പാടും ഗീതങ്ങള്‍ പോലെ
കണ്മണി നീ വരില്ലേ ..
കൊഞ്ചും കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
മിന്നും താമരകണ്ണാ
(കണ്ണാ കാര്‍മുകില്‍)
വെണ്ണ ചോരും ചുണ്ടിലിന്നെന്‍
മോഹമുണരുമ്പോള്‍ പീലിയേഴും
പോലെ വൃന്ദാവനിക തേടുമ്പോള്‍
നിന്‍ തിരുനാമം എന്‍ ജപമന്ത്രം
നെഞ്ചിലുണരുമ്പോള്‍ നിന്‍ പാദപത്മം
ഈ ജന്മസാരം എന്‍ മിഴിതേടുന്നു
(കണ്ണാ കാര്‍മുകില്‍)
നന്ദനാ നിന്‍ നാദമൊഴുകും
നേരമണയുമ്പോള്‍ നെഞ്ചില്‍
ഈറന്‍ ചന്ദനത്തിന്‍ കുളിര്
തൂവുമ്പോള്‍ നിന്‍ ദേവരാഗം
ആനന്ദസാരം കാതിലണിയുമ്പോള്‍
ഞാന്‍ എന്നുമോതും സങ്കീര്‍ത്തനങ്ങള്‍
നിന്‍ വഴി തേടുന്നു.......
(കണ്ണാ കാര്‍മുകില്‍)