ഒരു വസന്തം തൊഴുതുണർന്നു

ഒരു വസന്തം.... തൊഴുതുണർന്നൂ
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോലെൻ പ്രിയയും 
എനിയ്ക്കായ് നീയും നിനക്കായ് ഞാനും 
തേടി അന്യോന്യം..ആ... 
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോൽ എൻ പ്രിയനും 
എനിയ്ക്കായ് നീയും നിനക്കായ് ഞാനും 
തേടി അന്യോന്യം
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോൽ എൻ പ്രിയനും 
ഒരു വസന്തം.. തൊഴുതുണർന്നു.. 
ഉഷസ്സിനെപ്പോൽ..  എൻപ്രിയയും 

പ്രിയതൻ കൺകോണിൽ തെളിയും ദാഹത്തിൻ 
കഥയാകാൻ കഴിഞ്ഞെങ്കിലോ 
വരമായ് നീ തന്ന വസന്തസ്മൃതിയുണ്ടു- 
കഴിയാം മലർവാടിയായ് 
തിളങ്ങും നിൻ കണ്ണിൽ തുറക്കും വാതിൽക്കൽ 
കണിവെച്ചു നിൻ കാമന 
ചിരിക്കും ചുണ്ടത്തു മലരും സമ്മാനം 
പ്രിയനേ നിനക്കല്ലയോ 
നിന്നെ സ്നേഹിച്ചു നിന്നെ മോഹിച്ചു 
നീങ്ങും നിഴലായി ഞാൻ (ഒരു വസന്തം.. )
ആഹാ...ആ... 
ആ... ആ... 
ആ...ആ ആ... 
ആ...ഓ ഓ.... 

കുളിരിൻ പൂവാനം തഴുകി അറിയാതെ 
വിറയാർന്നിതെൻ കനവും 
ഒഴുകും യൗവ്വനം ചൊരിയും മധുമാരി 
നേരിന്നാലാപനം ആ 
ഒന്നായ് നാം നിൽക്കെ തുടിയ്ക്കും ഹൃദയങ്ങൾ 
പകരുന്നിതാ മോഹനം 
വിടരും നിൻ ചുണ്ടിൻ മധുരം 
ആത്മാവിൻ ശിഖയിൽ ഞാൻ ചൂടട്ടേ 
നീയാം രാഗത്തിൽ ഞാനാം താളം
ചേർന്നാടി സംഗീതമായ് (ഒരു വസന്തം... )