ഒരു മോഹത്തിന് കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി..
ഒരു മോഹത്തിന് കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന് കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടീ
സന്ധ്യപൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
എൻകവിളില്‍ നാണത്തിന് കുങ്കുമച്ചായം
സന്ധ്യ പൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
നിന്കവിളില് നാണത്തിൻ കുങ്കുമച്ചായം
അറിയാന്‍ ദാഹം പറയാൻ നാണം
അറിയാന്‍ ദാഹം പറയാന്‍ നാണം
നെഞ്ചിലുലഞ്ഞതു തന്നെ
കണ്ണില്‍ വിടര്‍ന്നതു പിന്നെ
മായുകയായ് പകല്‍ വാടുകയായ് മനം
വേണ്ടിനി നാടകം വാ ...
(ഒരു മോഹത്തിന് കുളിരോളങ്ങള്‍..)
നീ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്‍വസന്ത മേളത്തില്‍ ഞാനാടും നേരം
ഞാന്‍ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്വസന്തമേളത്തില് നീയാടും നേരം
കനവേ നിനവായ് ഇരുളും ഒളിയായ്
കനവേ നിനവായ് ഇരുളും ഒളിയായ്
താളമുണര്ത്തിയതാരോ
കാറ്റോ നിന് നെടുവീര്പ്പോ
വാസനതൻ മണിമാളികയില്
മധുമാരി ചൊരിഞ്ഞവന് നീ
ഒരു മോഹത്തിന് കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന് കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടീ
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page