ഉത്തമമഹിളാമാണിക്യം നീ

ഉത്തമമഹിളാമാണിക്യം നീ .. ജനനീ
നിസ്തുലാദര്‍ശത്തിന്‍ നിറകുടം നീ
പരമസ്നേഹത്തിന്‍ പാരാവാരം നീ
വാത്സല്യനവരത്നദീപം നീ
വാത്സല്യനവരത്നദീപം നീ

ആയിരം ജന്മങ്ങള്‍ വീണ്ടും ലഭിച്ചാലും
ആശയും മോഹവും സ്വപ്നവുമൊന്നല്ലോ (ആയിരം..)
ജനനിയിവള്‍ നമ്മള്‍ക്കിനിയും ജന്മം നല്‍കേണം (2)
രമണിയിവള്‍ നമ്മള്‍ക്കിന്നും മാതാവാകേണം

അമ്മയുടെ ജന്മദിനം നന്മയുടെ ജന്മദിനം
വിണ്ണില്‍ നിന്നും പറന്നു വന്നൊരു വിമോചനസുദിനം (2)
നിന്‍ മകനായ് പിറന്നുവെന്നതു മനസ്സിനഭിമാനം (2) 
(ആയിരം...)

മനസ്സിനഭിമാനം പകരും മക്കള്‍ ചേട്ടനുമുണ്ടാകുമ്പോള്‍
വരച്ച വരയില്‍ മക്കളെ നിര്‍ത്തി
വളര്‍ച്ച തടയാന്‍ നോക്കരുതൊട്ടും (മനസ്സിനഭിമാനം..) 
(ആയിരം...)

പുണ്യശാലിനീ നീയുള്ളപ്പോള്‍ പൂജാവിഗ്രഹമെന്തിനു വീട്ടില്‍ (2)
ധര്‍മ്മജനനീ നീയുള്ളപ്പോള്‍ പൊന്മണിദീപം എന്തിന്നറയില്‍
മാതൃപാദാരാധനയല്ലോ മണ്ണില്‍ മംഗളഗൌരീപൂജാ (2)
നിത്യസുമംഗലി നിന്നുടെ സവിധം
മക്കള്‍ക്കെല്ലാം സ്വര്‍ഗ്ഗനികേതം (നിത്യസുമംഗലി..)
(ആയിരം...)

“സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ
മക്കള്‍ വാഴും മനോജ്ഞഭവനം“