മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽ
മാലകളോ
നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
ഏതോ വസന്ത വനിയിൽ
കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത
വനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു
പോയ്
അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ
നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
താനേ തളർന്നു വീഴും
വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളർന്നു
വീഴും വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം
ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ