അമ്മേ മലയാളമേ

അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...
അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...
കർമ്മധർമ്മങ്ങൾ തൻ പാഠം പഠിപ്പിച്ച 
പുണ്യവിദ്യാലയമേ...
ധ്യാനധന്യ കാവ്യാലയമേ...
അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...

ദാനമഹാസ്സിനാൽ ദേവനെ തോൽപ്പിച്ച 
ഭാവന നിന്റെ സ്വന്തം...
ദാനമഹാസ്സിനാൽ ദേവനെ തോൽപ്പിച്ച 
ഭാവന നിന്റെ സ്വന്തം...
സൂര്യ തേജസ്സുപോൽ വാണൊരാ ഭാർഗ്ഗവ-
രാമനും നിന്റെ സ്വന്തം...
അതിഥിക്കായ് സ്വാഗതഗീതങ്ങൾ പാടിയോ-
രറബിക്കടൽത്തിര നിന്റെ സ്വന്തം...
കൂത്ത് കേട്ടും കൂടിയാട്ടൻ കണ്ടും...
തിരനോട്ടം കണ്ടുമെന്നെ ഞാൻ അറിഞ്ഞൂ...
 അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...

ജീവരഹസ്യങ്ങൾ ചൊല്ലിയ തുഞ്ചത്തെ 
ശാരിക നിന്റെ ധനം...
ജീവരഹസ്യങ്ങൾ ചൊല്ലിയ തുഞ്ചത്തെ 
ശാരിക നിന്റെ ധനം...
സാഹിത്യ മഞ്ജരി പുൽകിയ കാമനാ-
കൈമുദ്ര നിന്റെ ധനം...
കലകൾ തൻ കളകാഞ്ചി ചിന്തുന്ന നിളയുടെ 
ഹൃദയ സോപാനവും നിന്റെ ധനം...
പമ്പ പാടി പെരിയാറു പാടീ...
രാഗതാളങ്ങളിലെന്നെ ഞാനറിഞ്ഞൂ...

അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...
കർമ്മധർമ്മങ്ങൾ തൻ പാഠം പഠിപ്പിച്ച 
പുണ്യവിദ്യാലയമേ...
ധ്യാനധന്യ കാവ്യാലയമേ...
അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...