കായാമ്പൂ നിറമായി

ദേവകീനന്ദമാനന്ദമാധവം 
മുനിവിനുതഗോപികാവൃന്ദനായകം തം ഭജേ 
ഗുരുപവനപുരനിലയ... ദേവകീനന്ദമാനന്ദമാധവം...

കായാമ്പൂ നിറമായി... 
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ...
മായാമയമാം ഋതുവായീ...

കാർനീല ചേലുള്ള പൂക്കൾ മാത്രം 
അമ്പാടിയോരത്ത് ചാഞ്ചാടീ...
കാർനീല ചേലുള്ള പൂക്കൾ മാത്രം 
അമ്പാടിയോരത്ത് ചാഞ്ചാടീ...
ആകെ യദുവനികയിലൊരു നവഭാവം 
ആ വഴി വന്നൊരു മന്ദസമീരനു 
മിഴികളിലിതളിടുമതിശയം...ആനന്ദം....
കായാമ്പൂ നിറമായി... 
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ...

ധ ധ സ ധ ധ മ  മ മ ധ മ മ ഗ ഗ ഗ മ ഗ ഗ  രി  
ധ ധ സ ധ സ രി ധ രി സ സ രി സ രി ഗ മ ഗ ഗ മ ധ സ രി ഗ ഗ രി സ രി സ ധ മ ഗ 
ഗ രി രി സ സ ധ ഗ മ മ ഗ രി സ
ദേവകീനന്ദമാനന്ദമാധവം....

മേഘങ്ങൾ കാളിന്ദിയോരം മെല്ലേ 
കേളി നികുഞ്ജങ്ങൾ നെയ്യുന്നൂ...
മേഘങ്ങൾ കാളിന്ദിയോരം മെല്ലേ 
കേളി നികുഞ്ജങ്ങൾ നെയ്യുന്നൂ...
താനെ മണിമുരളിയിലൊഴുകിയ പാട്ടിൽ...
മാധവമാനസ പ്രേമ സുധാരസമനുപമ 
സുരഭില കളഭമായ്... പെയ്യുന്നൂ...

കായാമ്പൂ നിറമായി... 
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ...
മായാമയമാം ഋതുവായീ...