കസ്തൂരി വാകപ്പൂങ്കാറ്റേ

പൂങ്കാറ്റേ - നേർമണിക്കാറ്റേ... 
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ 
തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ....

കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ 
തളിരിടുമീ ലതാങ്കണത്തിൽ വരുമോ - വരുമോ - വരുമോ

കർപ്പൂര കുന്നുംചെരുവിൽ...ഓ.. 
കളനൂപുരശിഞ്ജിതമോടെ...ഓ... 
വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടുവിരിയ്ക്കൂ - കാറ്റേ
വിരിയ്ക്കൂ - വിരിയ്ക്കൂ - പട്ടുവിരിയ്ക്കൂ 
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ 
തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ....

മന്ദാരപ്പൂ വാരിത്തൂകി - ഓഹോഹോ.. 
മലരമ്പനു കൈ കുഴയുമ്പോൾ - ഓഹോഹോ.... 
പ്രിയതമയെ പുണർന്നുറങ്ങാൻ 
പുതിയൊരു പൊൻമെത്ത വിരിയ്ക്കൂ - കാറ്റേ
വിരിയ്ക്കൂ - വിരിയ്ക്കൂ - മെത്തവിരിയ്ക്കൂ 

കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ 
തളിരിടുമീ ലതാങ്കണത്തിൽ വരുമോ - ഓ.. ഓ.. ഓ...