ഓലക്കത്താലിയും ഒഡ്യാണവും

ഓലക്കത്താലിയും ഒഡ്യാണവും കെട്ടി
ഓണനിലാവു പരന്നുവല്ലോ
കാണാമെന്നോതിയ കല്യാണ ദേവന്റെ
കാലൊച്ചയോർത്തു ഞാൻ കാത്തിരുന്നു (ഓലക്ക..)
 
താലത്തിൽ താംബൂലമൊരുക്കി വെച്ചു
പാലും പഴവും ഞാനെടുത്തു വെച്ചു
കസ്തൂരിക്കുറിയിട്ടു കൈതപ്പൂ തൈലം തേച്ചു
കത്തുന്ന ഹൃദയവുമായ്  കാത്തിരുന്നൂ (ഓലക്ക..)

കിളിവാതിൽ പാളി മെല്ലെ തുറന്നു വെച്ചു
ഒളിമിന്നും ചന്ദ്രികയെ പഴി പറഞ്ഞു
കാർത്തിക നക്ഷത്രവും ഞാനുമീ രാവിൽ
കാണാത്ത തോഴനെ കാത്തിരുന്നൂ ( ഓലക്ക..)