മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന

മുറ്റത്തു പ്രത്യൂഷ ദീപം കൊളുത്തുന്ന
മുഗ്ദ്ധയാം വാസന്ത മന്ദാരമേ
ആരാധനയ്ക്കായി കൈത്തിരി നീട്ടുന്ന
നേരത്തും കൈകൾ വിറയ്ക്കുന്നുവോ

മാനസഗംഗാ പുളിനത്തിൽ
മധുര സ്മൃതിയുടെ തണലിങ്കൽ
പൂപ്പാലിക ഒരുക്കാം ഞാനെൻ
പൂജാമുറിയുടെ സവിധത്തിൽ

ഓരോ ദിവസവും ഓരോ സാഗരം
ഓരോ നിമിഷവും അതിന്നലകൾ
എണ്ണിയെണ്ണി ഇരിപ്പൂ ഞാനീ
ഏഴു ദിനങ്ങൾ പിന്നിടുവാൻ

ആമ്പല്പൊയ്കയിൽ മധുമാസം
അന്തിവിളക്കു കൊളുത്തുകയായ്
പാരിജാത മലർമാരിയുമായ്
പാർവണശശി വന്നെത്തുകയായ്

നിന്നുടെ യജ്ഞം വിജയിക്കാൻ
നിൻ ജപനിഷ്ഠകൾ നിറവേറാൻ
അടഞ്ഞ കോവിൽ നടയിൽ രാപകൽ
കാവലിരിപ്പൂ മമ ഹൃദയം