കുടുകുടുപ്പാണ്ടിപ്പെണ്ണ് കിലുകിലുപ്പാണ്ടിപ്പെണ്ണ്
കുറുമൊഴിപ്പൂ ചൂടി വരും പാമ്പാട്ടിപ്പെണ്ണ് -അവൾ
പാടിയാടുമ്പോൾ കൂടെയാടണ പാമ്പ് (കുടുകുടു...)
പഴനിമലത്താഴെ നിന്ന് പിടിച്ച പാമ്പ്
പരമശിവന് വളകാപ്പിന് വളർന്ന പാമ്പ്
പാമ്പിനീ പുള്ളിമുണ്ട് കൊടുത്തതാര്
പത്തിയിലീ ചാന്തു ഗോപി വരച്ചതാര്
ദൈവത്താര് ദൈവത്താര്
പാൽക്കടലിൽ പള്ളികൊള്ളും ദൈവത്താര്
പാമ്പിനിരുന്നാടാൻ കുഴലൂതണതാര്
ഇവരിലൊരാൾ ഇവരിലൊരാൾ
ഇവരിലൊരാള് (കുടുകുടു...)
മരതകപ്പുൽമെട്ടിൽ നിന്ന് പിടിച്ച പാമ്പ്
ഉറയുരിഞ്ഞൊരു വെള്ളിവാളായ് പുളഞ്ഞ പാമ്പ്
പാമ്പിനീ പവിഴനാക്ക് കൊടുത്തതാര്
പത്തിയിലീ കാള കൂടം നിറച്ചതാര്
ദൈവത്താര് ദൈവത്താര്
വെള്ളിമലയിൽ വാണരുളും ദൈവത്താര്
പാമ്പിനിണപാമ്പായ് പിണഞ്ഞാടണതാര്
ഇവരിലൊരാൾ ഇവരിലൊരാൾ
ഇവരിലൊരാള് (കുടുകുടു...)
Film/album
Singer
Music
Lyricist