സീമന്തിനീ നിൻ ചൊടികളിൽ

സീമന്തിനീ...
സീമന്തിനീ നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം
ആരുടെ കൈനഖേന്ദു മരീചികളിൽ
കുളിച്ചാകെ തളിർത്തു നിൻ കൗമാരം (സീമന്തിനീ..)

വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള
ചഞ്ചല പദങ്ങളോടെ
വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള
ചഞ്ചല പദങ്ങളോടെ - നീ
മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു
മൺ വിപഞ്ചികയീ ഭൂമി
എന്നെയതിൻ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ
പല്ലവിയാക്കൂ - പല്ലവിയാക്കൂ
(സീമന്തിനീ..)

നിൻ നിഴൽ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ നിർമ്മാല്യത്തുളസി പോലെ ഈ
എന്റെ നെടുവീർപ്പുകൾ തൻ കാറ്റും കൊണ്ടു ഞാൻ
എന്റെ ദുഃഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ്മുഖങ്ങൾ വലിച്ചെറിയും
നിന്നിൽ ഞാൻ നിലയ്ക്കാത്ത വേദനയാകും
വേദനയാകും - വേദനയാകും
(സീമന്തിനീ..)