ആഷാഢം മയങ്ങി നിൻ മുകിൽ വേണിയിൽ
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ
രാഗം നിന്നധരത്തിൽ തപസ്സിരുന്നൂ അനുരാഗ
മെൻ മനതാരിൽ തുടിച്ചുയർന്നൂ (ആഷാഢം )
അംഗലാവണ്യ വർണ്ണങ്ങൾ കടം വാങ്ങും
ആരണ്യപ്പൂവിനങ്ങൾ മദം മറന്നൂ
നിറവും മണവും മധുവും നിന്നിലെ
നിത്യവസന്തം തൻ നിധികളാക്കി
എന്നെയാ നിധി കാക്കും ദേവനാക്കി ..ദേവനാക്കി..(ആഷാഢം..)
സുന്ദരീഹൃദയത്തിൻ സങ്കല്പം കടം വാങ്ങും
ശൃംഗാര പാലരുവീ ലയം മറന്നൂ
തളയും വളയും മണിയും നിന്നിലെ
നൃത്ത സോപാനം തൻ നിധികളാക്കീ
എന്നെയാ നർത്തന ഗാനമാക്കി ഗാനമാക്കീ (ആഷാഢം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page