വിന്ധ്യപർവ്വതസാനുവിങ്കൽ

വിന്ധ്യപർവത സാനുവിങ്കൽ
കാന്താരത്തിലൊരു നാൾ
കണ്ഠഹാരി തമ്പുരാട്ടി ഗൗരിയോടൊത്ത്
കൊമ്പനും പിടിയുമായ് മാരലീല ചെയ്ത നേരം
സംഭവിച്ച കൊമ്പനീശ്വര കുമ്പിടുന്നേൻ  (വിന്ധ്യ..)
 
യക്ഷകിന്നര ഗന്ധർവ്വരും
യക്ഷിമാർ ദുർദേവകളും
തക്ഷന്റെ വംശമാർന്ന സർപ്പ ജാലവും
ദൃഷ്ടി ദോഷം വരുത്തിയ കഷ്ടതകളൊഴിവാക്കാൻ
ഭക്ത ചക്രകളമെഴുതി നമിച്ചിടുന്നേൻ (വിന്ധ്യ..)
 
സർപ്പരൂപവുമാൾ രൂപവും
തൃക്കഴക്കൽ വെച്ചിടുന്നേൻ
അപ്പം മലരും അവിലും അടയും നിവേദിക്കുന്നേൻ
ചണ്ഡികേ ചാമുണ്ഡികേ ജഗദംബികേ പാദാംബികേ
ഇഹ ഗന്ധർവന്മാരവർ മന്ത്രമിതാ ചൊല്ലിടുന്നെൻ (വിന്ധ്യ..)