ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ (ഒന്നേ..)
ഓ..ഓ..ഓ...
തെയ്യാരെ തെയ്യാരെ തെയ്യ
ചേലൊത്ത കണ്ണുള്ള വാലത്തിപ്പെണ്ണേ
കാലത്തെ നല്ലൊരു കൈ നീട്ടം തായോ (2)
ഓ..ഓ..ഓ..
കാറ്റും മഴയും വരുന്നതിൻ മുൻപേ
കാണാക്കടലിൽ കൊയ്ത്തിനു പോണം (2)
ഓ..ഓ..ഓ..
തെയ് തെയ് തൈതോം തെയ്യത്തൊം
രണ്ടേ രണ്ടേ രണ്ടേ പോ
ചുണ്ടത്ത് സമ്മാനം തന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ എന്റെ
കണ്ണിലെ സ്വപ്നങ്ങൾ കണ്ടേ പോ
ഒ,,.ഓ...ഓ...
തങ്കശെരിക്കാരേ തന്റേടക്കാരേ
സങ്കടം മാടി വിളിക്കുന്ന നേരം
കപ്പൽ ചാലിൽ വല വീശുവാനായ്
ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്നാട്ടെ
തെയ് തെയ് തൈതോം തെയ്യത്തോം
മാനത്തെ ചാകര കൊയ്യാൻ
മാരിമുകിൽ ചീനവല
വലമീനിനെന്തു വില
ആളു വില കല്ലു വില
ആഴക്കടലുഴുതുമറിക്കാൻ
കമ്പ വല കയറുവല
കടൽ മീനിനെന്തു വില
കണ്ടവില നോട്ടവില
പുറങ്കടലിൽ വീശു കഴിഞ്ഞാൽ
പൂ മീനും ചെമ്മീനും
പൂമീനിനെന്തു വില
പൊറുതി വില പുതിയ വില (ഒന്നേ...)
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page