കാറ്റേ നീ വീശരുതിപ്പോൾ

തെയ് തെയ് തെയ് തെയ് തെയ്താരോ
 തെയ് തെയ് തെയ് തെയ് തെയ്താരോ
 
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)

നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)