തേൻ തുളുമ്പും ഓർമ്മയായ്
വരൂ വരൂ വസന്തമേ
പാതിരാകടമ്പിൽ നീവരൂ വരൂ നിലാക്കിളി
സ്നേഹസാഗരങ്ങളേ സ്വരങ്ങളായ് വരൂ
ശ്യാമരാഗ രാത്രിമുല്ല പൊൻകിനാവിൻ
പൂവരമ്പിൽ പൂക്കാറായല്ലോ
മൃദുവേണുവിൽ കേൾക്കുന്നിതാ
ആശംസ ചൊരിയുന്ന സങ്കീർത്തനം
മാംഗല്ല്യവും മലർമാലയും
തൃക്കയ്യിലേന്തുന്നു വനമുല്ലകൾ
ആരോരുമറിയാതെ ആരുംകാണാതെ
ആത്മാവിൽ നിറയുന്നു ലയസൗരഭം
ഇത്രനാൾ ഇത്രനാൾ എങ്ങുപോയ്
നീയെന്റെ നിനവിലെ കളിതോഴി
കേൾക്കുന്നു ഞാൻ മൺവീണയിൽ
പൊയ്‌പോയ രാവിന്റെ മധുമഞ്ചരി
അറിയുന്നു ഞാൻ സ്മൃതിസന്ധ്യയിൽ
ഏതോ നിശാഗാന പദപല്ലവി
മായ്ച്ചാലും മായാത്ത വർണ്ണങ്ങൾ
ഓർമ്മയിൽ ശലഭങ്ങളായ് പാറി ഉയരുന്നു
കാർമുകിൽ കുടിലിനുള്ളിൽ ചന്ദ്രലേഖ
മെല്ലെ മെല്ലെ എഴുതാതെ എഴുതുന്നു സന്ദേശം