പാർവണ പാൽമഴ പെയ്തൊഴിയും
പാലപ്പൂമണ പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ
കസവണിക്കോടി കണികോടി
ആയിരത്തൊന്ന് തളിർവെറ്റിലയിൽ
സ്വർണ്ണനക്ഷത്ര കളിപ്പാക്ക്
പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ചിലങ്കകൾ കിലുങ്ങും സ്വരമേളം
ആതിരരാവിൻ തിരുവരങ്ങ്
താമരക്കുമ്പിളിൽ ശലഭഗീതം
നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
ആശകൾ നീർത്തും മയിൽപ്പീലി
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം