അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാൽപ്പാമരം കൊണ്ട് കിളിവാതിൽ
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേ വളർന്നൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ
കളിതോഴിമാരൊത്ത് തിരിതെറുത്തു
ഭഗവതികെട്ടിൽ വിളക്കുവെച്ചു
കളിതോഴിമാരൊത്ത് തിരിതെറുത്തു
അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു
കയ്യാലനാലിലും പായാരമോതി
അവരോടും ഇവരോടും പദംപറഞ്ഞു
ഒരുപാടൊരുപാട് സ്വപ്നംകണ്ടവൾ
ആയിരം പൂക്കളിൽ തപസ്സിരുന്നു
പുതുമഴതെളിയിലെ കുളിരാംകുളിര്
പെണ്ണിനണിയാൻ ആവണിനിലാകോടി
പുതുമഴതെളിയിലെ കുളിരാംകുളിര്
പെണ്ണിനണിയാൻ ആവണിനിലാകോടി
കൊലുസ്സിട്ട കണങ്കാൽ കിലുകിലുങ്ങുമ്പോൾ
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്ത് വന്നൊന്ന് കൊഞ്ചിയാലോ
അവളുടെ തിരുമൊഴി തിരുവാതിര