ആറ്റക്കുരുവീ കുഞ്ഞാറ്റക്കുരുവീ
ആയില്യം പാടത്തൊരാഴക്കു നെല്ലിനു
നീയെത്ര നോറ്റിരുന്നൂ
രാവെത്ര പകലെത്ര നോറ്റിരുന്നൂ (ആറ്റക്കുരുവി..)
എള്ളിന്റെ തൂവെള്ള പ്പൂവുകൾ
പെറ്റിട്ടതെല്ലാം കരിമണിയായല്ലോ
മഴമുകിൽ കാർകുഴൽ തുമ്പിൽ നിന്നൂർന്നത്
മുഴുവനും തൂവെണ്മുത്തായല്ലോ (2)
വെയിൽ വന്നു പോയിട്ടും ഓ....
മഴ വന്നു പോയിട്ടും ഓ...
വെയിൽ വന്നു പോയിട്ടും മഴ വന്നു പോയിട്ടും
ഒരു മണി നെല്ലിനായ് കാത്തിരുന്നു
ഒരു മണി നെല്ലിനായ് കാത്തിരുന്നു
താനാരെ താനാരെ.. (ആറ്റക്കുരുവി..)
പുള്ളുവ വീണയും പൂത്തുമ്പിയും മൂളീ
നല്ലോണക്കാലം പറന്നു വന്നൂ
കളനെൽക്കതിരിന്റെ കുഞ്ഞു മണിക്കുടം
നിറയെ നിലാവിന്റെ പാൽ ചുരന്നു (2)
ഇളവെയിൽ മൂപ്പിച്ചു ഓ...
കുളിർ തെന്നലാറ്റിച്ചു ഓ...
ഇളവെയിൽ മൂപ്പിച്ചു കുളിർ തെന്നലാറ്റിച്ചു
മണി നെല്ല് പുന്നെല്ല് നീ കൊയ്തു
മണി നെല്ല് പുന്നെല്ല് നീ കൊയ്തു
തനന്നന തനന്നന താനാരേ (2) (ആറ്റക്കുരുവി..)
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page