ദേവീമയം സർവം ദേവീമയം
എങ്ങും ശക്തിമയം വിശ്വ ശക്തിമയം (2) (ദേവീ...)
പാപനിവാരണം തേടി പരിതാപ വിമോചനം തേടി
ധന്യേ നിൻ പാദത്തിൽ വന്നു വീഴുന്നു ഞാൻ
കന്യാകുമാരിയിലമ്മേ
ആറ്റുനോറ്റിന്നു ഞാൻ നിന്റെ നടക്കെത്തി
ആറ്റുകാലുള്ളോരമ്മെ
കാട്ടിത്തരേണം എനിക്കൊരു മുൻ വഴി
കാത്തുരക്ഷിക്കണമമ്മേ
ദിക്കായ ദിക്കെല്ലാം നിത്യാസുഖത്തിനായ്
ഇക്കാലമെല്ലാമലിഞ്ഞില്ലേ
ശാർക്കര വാഴുന്ന ഭദ്രകാളി നീ
ചേർക്കണം തൃക്കാലിലെന്നെ
മുങ്ങിത്തളർന്നു ഞാൻ ജന്മദുഃൽഹങ്ങളിൽ
ചെങ്ങന്നൂർ വാഴും ജനനീ
അമ്പലമുറ്റത്തു വന്നു വീഴുന്നു
ഞാനമ്മ തൻ ദർശനം തേടി
വിമോഹനോജ്ജ്വല വിഗ്രഹസഹിതേ
കുമാരനല്ലൂർ നാഥേ
കൃപാകടാക്ഷതണലിതിലിടയനു
ഇടം തരണേ വരദേ
ഓർത്തു ഞാൻ നിൻ രൂപം
ഉൾത്താരിൻ ക്ഷേത്രത്തിൽ
എത്തും പ്രതിഷ്ഠിച്ചു തായേ
ചേർത്തലയിൽ വാഴും കാർത്ത്യായനീ ദേവീ
ആർത്തിയുമല്ലലും തീർത്തിടേണം
മാറ്റിയെൻ മാനസവ്യാമോഹ യവനിക
ചോറ്റാനിക്കരയംബികേ
ജന്മജന്മാന്തര ദുഃഖങ്ങളകന്നിതെൻ
അമ്മ വിളയാടും സങ്കേതത്തിൽ
കൊട്ടിത്തുറന്നുവല്ലോ കോവിലിൻ തിരുനട
കോടിലിംഗപുരദേവീ
ഒടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
കൊടുങ്ങല്ലൂരമ്മെ ജനനീ
ജടികാന്ധകാരത്തിൽ തിരുമാന്ധാം കുന്നിലൊരു
കരുണാനികേതം കണ്ടൂ
അങ്ങാടിപ്പുരത്തെഴും അമ്മ തൻ ദർശനം
കണ്ണിണയാൽ ഞാനുൾക്കൊണ്ടു
തോറ്റു തളർന്നവൻ ജീവിതപരീക്ഷയിൽ
തോറ്റു തകർന്നവൻ ജഗദംബേ
ചിറ്റൂരമ്മ തൻ തിരുനട തുറന്നപ്പോൾ
എത്തേണ്ട വിജയത്തിൽ എത്തീ ഞാൻ
ശോകങ്ങളും സർവമോഹങ്ങളും തീർക്കാൻ
ലോകനാർകാവിന്റെ നട തുരന്നൂ
ലോകവും കാണാത്ത ലോകവും കാക്കുന്ന
കാളി തൻ കടക്കണ്ണിൻ നടതുറന്നൂ
എല്ലാം വെടിഞ്ഞു നിൻ എത്തി നിൻ തിരുമുൻപിൽ
കൊല്ലൂരംബികേ മൂകാംബികേ
അഭയം തേടുമീ ദേവീദാസനു
സ്വർല്ലോകമല്ലോ നിന്നമ്പലം
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5