ദൈവത്തിൻ വീടെവിടെ

ദൈവത്തിൻ വീടെവിടെ

അവനുറങ്ങും മനയെവിടെ

അമ്പലത്തിൽ കണ്ടില്ല

പള്ളികളിൽ കണ്ടില്ല

തമ്പുരാന്റെ മെതിയടിയൊച്ച

താഴെയെങ്ങും കേട്ടില്ല (ദൈവത്തിൻ..)

 

തൂണിലുണ്ട് തുരുമ്പിലുണ്ട്

നാരായണനെന്നോതി

ഈടാർന്ന ഭക്തിയാലേ

മുക്തി നേടി പ്രഹ്ലാദൻ

കലിയുഗത്തിലവനിന്നു

കടത്തിണ്ണ തേടുന്നു

നാലു വറ്റു തിന്നുവാനായ്

നായ്ക്കളുമായിടയുന്നു  ഇടയുന്നു..

ഓ...ഓ..ഓ.. (ദൈവത്തിൻ..)

 

കരയിലുണ്ട് കടലിലുണ്ട്

കരുണാകരനെന്നോതി

കാലത്തെ കവിതയാക്കീ

പാടിയെന്നോ പൂന്താനം (2)

കോവിൽ  തോറുമവനെന്നെ

പാടിച്ചെന്നു കാണുന്നൂ

നാണയത്തിന്നാരവത്തിൽ

നാലുവരി പാടുന്നു പാടുന്നൂ.. (ദൈവത്തിൻ..)