കാളിന്ദീ നദിയിലെ

കാളിന്ദീ നദിയിലെ കുഞ്ഞോളങ്ങൾ

കളഗീതം പാടിയൊഴുകി

മലരിന്റെ പ്രണയം കാറ്റിലലിഞ്ഞപ്പോൾ

വിരഹം താനെയുണർന്നു, വനിയിൽ

വിരഹം താനെയുണർന്നു

 

പാലൊളി വഴിയും നിലാവിൽ, തളിർ

ശാഖികൾ മധുരമായ് ഉണരുമ്പോൾ

ആരോ കണ്ണീരു വാർക്കുന്നു, വന-

ലീലാമാധവമോർക്കുന്നു

 

ദ്വാരകതന്നിലെ ഹേമവനങ്ങളിൽ

മാധവമുരളിക നിറയുന്നു

ശ്യാമവിരഹിയായ് കേഴുന്നു, കുയിൽ

നാദം മുരളികയാകുമ്പോൾ

Submitted by Nisi on Sun, 02/02/2014 - 12:34