സ്‌മൃതിതൻ ചിറകിലേറി ഞാനെൻ

സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു
ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു

മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
ഞാനിന്നു നിൽക്കെ അറിയാതെ ഓർപ്പൂ
കനവിൻ മധുരവും കണ്ണീരിനുപ്പും
ഒരു നെയ്ത്തിരിയായ് തെളിയുന്നൂ
ഹൃദയത്തിലെന്നുടെ പൈതൃകം
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു

പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിൻ
ആദ്യാനുഭൂതിതൻ ആനന്ദമറിഞ്ഞൂ
നറുനിലാവായിന്നും നിറയുന്നു
ഹൃദയത്തിലവളുടെ സൗന്ദര്യം

സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു
ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു

Submitted by Manikandan on Sat, 11/30/2013 - 02:03